ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ ശഹര്‍യാര്‍ അലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങി. എസ്.ആര്‍.കെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയാണ് ശഹര്‍യാര്‍ അലി. എന്നാൽ, ശഹര്‍യാറിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ ജയിലിലേക്ക് അയക്കുകയായിരുന്നു.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ ഫേയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് ശഹര്‍യാര്‍ അലിയ്‌ക്കെതിരേ കേസ് ചാര്‍ജ് ചെയ്തത്. സംഭവത്തിന് പിന്നാലെ എസ്.ആര്‍.കെ കോളേജില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ മാസം ആദ്യം ശഹര്‍യാര്‍ അലി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ പ്രൊഫസര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി കാണിക്കുന്ന മതിയായ രേഖകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റില്‍ നിന്ന് അലിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ജെ.ജെ.മുനീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറയുകയായിരുന്നു.
Discussion about this post