ഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റി പ്പോര്‍ട്ട്. വരുന്ന ഉത്സവ സീസണുകളിലാണ് ഐ.എസ് ആക്രമണത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഡല്‍ഹി, രാജസ്ഥാന് പോലീസിന് ഇതു സംബന്ധിച്ച് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ നഗരത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി.
ഒറ്റപ്പെട്ടതോ, രണ്ടോ മൂന്നോ തവണയായോ ആയിരിക്കും ആക്രമണത്തിന് സാധ്യതയെന്നും ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ ഭീകരാക്രമണ ഭീഷണി വന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവന്നത്.
മുംബൈയില്‍ രണ്ട് വിമാനത്താവളങ്ങളിലും താജ് ഹോട്ടലിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഇന്നലെ രാത്രിയാണ് വിമാനത്താവള മാനേജര്‍ക്ക് ഭീഷണി ലഭിച്ചത്. ഇതേതുടര്‍ന്ന് മുംബൈതില് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീപാവലി അടുത്തുവരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും കൂടുതല്‍ ജാഗ്രതാ നിര്‍ദേശം വന്നേക്കും.
Discussion about this post