ഡൽഹി: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി നികിത ഫ്ളോറ സിംഗ്. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് സിംഗ് തന്നെ അവരുടെ ബിസിനസിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് നികിതയുടെ വെളിപ്പെടുത്തൽ .
കഴിഞ്ഞ നവംബറിൽ ആണ് രാജ് കുന്ദ്രയുടെ ആപ്പ് ഹോട്ട്ഷോട്ടിനായി നഗ്നയായി അഭിനയിക്കാൻ ഉമേഷ് കാമത്ത് എന്നോട് ആവശ്യപ്പെട്ടതെന്ന് നികിത ഫ്ലോറ സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വലിയ തുക വാഗ്ദാനം ചെയ്തെങ്കിലും നഗ്നയായി അഭിനയിക്കാൻ താൻ വിസമ്മിതിക്കുകയായിരുന്നുവെന്നും നികിത വ്യക്തമാക്കുന്നു.
നിരപരാധികളായ നിരവധി പെൺകുട്ടികളെ അശ്ലീല ചിത്രത്തിലേക്ക് ആകർഷിച്ച രാജ് കുന്ദ്രയെപ്പോലുള്ള ഒരു ബിസിനസുകാരൻറെ പേരിനോട് തൻറെ പേര് വലിച്ചിഴക്കപ്പെട്ടില്ലെന്നും നികിത പറഞ്ഞു,
ഇതിനുമുമ്പ് നിരവധി നടിമാർ ഈ വിഷയത്തിൽ വികാരപരമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് രാജ് കുന്ദ്രയുടെ വാദം . രാജ് കുന്ദ്രയെ കൂടാതെ അദ്ദേഹത്തിന്റെ കൂട്ടാളിയായ റയാൻ തോർപ്പെയും ഈ കേസിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാജ് കുന്ദ്രയെ 7 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യം കോടതി പരിഗണിച്ചിട്ടുണ്ട്. രാജ് കുന്ദ്രയെ ജൂലൈ 27 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകൾ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇതിന് സമയം ആവശ്യമാണെന്നും മുംബൈ പോലീസ് കോടതിയെ അറിയിച്ചു. അശ്ലീല സിനിമകൾ ചെയ്ത കേസിൽ ജൂലൈ 19 നാണ് കുന്ദ്ര അറസ്റ്റിലായത് .











Discussion about this post