ഡല്‍ഹി: മൂന്ന് മലയാളി അത് ലറ്റുകള്‍ക്ക് ഐഎഎഫ് വിലക്ക് .പട്യാലയിലെ ദേശീയ ക്യാമ്പിനു എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.അനില്‍ഡ തോമസ്, അഞ്ചു തോമസ്,അനു രാഘവന് തുടങ്ങിയവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.ദേശീയ ക്യാംപിനുള്ള അത് ലറ്റുകളുടെ പട്ടികയില്‍ നിന്നും ഇവരെ ഒഴിവാക്കി.ദേശീയ- രാജ്യാന്തര മത്സരങ്ങളില്‍ നിന്നും ഇവരെ ഒഴിവാക്കുമെന്നും ഐ എ എഫ് അറിയിച്ചു.
ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ അനിൽഡ തോമസ്, അനു രാഘവനും കേരളാ പൊലീസിന്റെ താരമാണ് അഞ്ജു തോമസ്.
ക്യാന്പിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വിശദീകരണം ആരാഞ്ഞ് മൂന്നു പേർക്കും പെഡറേഷൻ ഈ മാസം 24ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം ക്യാന്പിൽ പങ്കെടുക്കാൻ എത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ മൂവരും എത്തിയില്ല.
അതേസമയം, പഠന തടസപ്പെടുമെന്നതിനാൽ ക്യാന്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ ഫെഡറേഷന് കത്തു നൽകിയിരുന്നു എന്നാണ് സായി അധികൃതരുടെ വിശദീകരണം. അനു ബിരുദാനന്തര ബിരുദ വിദ്യാർത്ഥനിയും അനിൽഡ അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥിനിയുമാണ്. പാട്യാല ക്യാന്പിലെ പരിശീലനത്തിൽ മൂവരും തൃപ്തരല്ലെന്നും റിപ്പോർട്ടുണ്ട്.
Discussion about this post