തൃശൂര്‍: സിപിഎം നിയന്ത്രണത്തിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമേക്കേടുമായി ബന്ധപ്പെട്ട് നടപടിയുമായി പാര്‍ട്ടി. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റ് കെ.കെ..ദിവാകരന്, കേസില്‍ പ്രതികളായ ബിജു കരീം, ജീല്‍സ്, സുനില്‍കുമാര്‍ എന്നിവരെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി.
ജില്ലാകമ്മിറ്റി അംഗങ്ങളായ കെ .ആ.ര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു.
Discussion about this post