തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇന്ന് മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലിയിലാണ് മൂന്ന് രോഗികളും. ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്.











