കോഴിക്കോട്: വിഷു ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് വടകരയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്. വടകര തിരുവളളൂര്‍ സ്വദേശി ഷിജുവിനാണ് 10 കോടി രൂപ ലഭിച്ചത്.
എല്‍ബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇ.ബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക.
ജൂലൈ 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Discussion about this post