ടോക്കിയോ: ഒളിമ്പിക്സ് പുരുഷന്മാരുടെ ഹെവിവെയ്റ്റ് ബോക്സിംഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ചെവി കടിച്ചുപറിക്കാന്‍ മൊറോക്കന്‍ ബോക്സര്‍ യൂനസ് ബല്ലയുടെ ശ്രമം. ന്യൂസിലാന്‍ഡ് താരം ഡേവിഡ് നൈകയുടെ ചെവി കടിച്ചുപറിക്കാനാണ് ശ്രമിച്ചത്.
നൈക വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയതിനാൽ ചെവി കടിച്ചെടുക്കുന്നതില്‍ ബല്ലയ്ക്കു വിജയിക്കുവാന്‍ സാധിച്ചില്ല. നൈക റഫറിയോട് പരാതിപ്പെട്ടെങ്കിലും റഫറി സംഭവം കണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
മത്സരത്തില്‍ 5 – 0ന് നൈക വിജയിച്ചു. അതേസമയം ബല്ലയുടെ പെട്ടെന്നുള്ള പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നൈക പറഞ്ഞു.
Discussion about this post