ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. രാജ്യത്തിന്റെ കാര്യം നോക്കാൻ നരേന്ദ്ര മോദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യത്ത് അടിത്തറ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പാർലമെന്റിന്റെ ഇരു സഭകളിലും അവർക്കുള്ള ചുരുങ്ങിയ അംഗസംഖ്യ അതാണ് സൂചിപ്പിക്കുന്നത്. അവർ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ദിലീപ് ഘോഷ് ഉപദേശിച്ചു.
മമത ബാനർജിയുടെ ശ്രദ്ധ ബംഗാളിന്റെ വികസനത്തിലോ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലോ അല്ല. ആകെ അവർ നോക്കുന്നത് രാഷ്ട്രീയ ലാഭം മാത്രമാണ്. ഇതിന് വേണ്ടി അവർ കേന്ദ്ര സർക്കാരിനെ നിരന്തരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നായക സ്ഥാനത്ത് നരേന്ദ്ര മോദി ഉള്ളിടത്തോളം ഇന്ത്യ സുരക്ഷിതമാണ്. അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ലഭിക്കുന്ന ഗംഭീര വിജയങ്ങളെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
Discussion about this post