ഡൽഹി: ബദരീനാഥിലുള്ളത് ക്ഷേത്രമല്ലെന്ന് ദാറുൽ ഉലൂം ദിയോബന്ദിലെ പണ്ഡിതൻ അബ്ദുൾ ലത്തീഫ് ഖാസ്മി. ഖാസ്മിയുടെ വർഗീയ പ്രസ്താവനക്കെതിരെ ഐ ടി ആക്ടിലെ ഐപിസി 153 എ, 505, 66 എഫ് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേസിൽ മൗലാനയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആചാര്യ ജഗദാംബ പ്രസാദ് പന്താണ് മൗലാനക്കെതിരെ ഡെറാഡൂൺ പോലീസ് ആസ്ഥാനത്ത് പരാതി നൽകിയത്.
ബദരീനാഥ് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് കൈമാറണമെന്ന് ആഹ്വാനം ചെയ്യുന്ന മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിയുടെ വീഡിയോയാണ് കേസിന് ആധാരം. ബദരീനാഥ് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് കൈമാറണമെന്നാണ് വീഡിയോയിൽ മൗലാന പറയുന്നത്. അത് ബദരീനാഥല്ല, ബദ്രുദ്ദീൻ ഷാ ആണ് , പേരിന്റെ അവസാനത്തിൽ “നാഥ്” എന്ന് ചേർത്താൽ ഈ സ്ഥലം ഹിന്ദുക്കളുടെ ക്ഷേത്രമായി മാറില്ലെന്നും മൗലാന വീഡിയോയിൽ പറയുന്നുണ്ട്.
മുസ്ലീങ്ങൾക്ക് ആരാധനാലയം തിരികെ നൽകുന്നില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടാണ് 1:00 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്. ഇത് ഞങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ, മുസ്ലീങ്ങളായ ഞങ്ങൾ ശ്രീകോവിലിലേക്ക് മാർച്ച് ചെയ്യുകയും അത് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മൗലാന വീഡിയോയിൽ പറയുന്നു.
2017 നവംബർ 15 ന് പുറത്ത് വന്ന വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോ ഹിന്ദുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post