ഡൽഹി: പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തിന് മുകളിൽ പുതിയ കേസുകളും 156 മരണങ്ങളും റിപ്പോർട്ട് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ തിക്തഫലമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ ഒറ്റ ദിവസം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala reported 22,129 new Covid cases, highest single-day spike in two months, with TPR of 12.35%. Muslim majority Malappuram district logged over 4,000 cases in a single day. Eid relaxation is coming home to roost. Silence of the secularists is deafening.https://t.co/eAmh8H0URC
— Amit Malviya (मोदी का परिवार) (@amitmalviya) July 28, 2021
സംസ്ഥാനത്തെ ‘മതേതര‘ ലോബിയുടെ മൗനം ദുരൂഹമാണെന്നും ഇവർ പ്രതികരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയെ മാനിച്ച് ഉത്തർ പ്രദേശ് സർക്കാർ കാവട് യാത്ര നിയന്ത്രിതമായ രീതിയിൽ നടത്തിയത് ബിജെപി ചൂണ്ടിക്കാട്ടി. എന്തിനും ഏതിനും ഉത്തർ പ്രദേശിനെ കുറ്റപ്പെടുത്തുന്നവർ ഇപ്പോൾ മിണ്ടാത്തതെന്താണെന്നും ബിജെപി ചോദിക്കുന്നു.
Discussion about this post