Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

ഓജോ ബോർഡ് സത്യമോ മിഥ്യയോ? (വീഡിയോ)

by Brave India Desk
Jul 28, 2021, 02:52 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

ഓജോ ബോർഡും പ്രേതവിശ്വാസങ്ങളും മനുഷ്യർക്കെന്നും താൽപര്യമുള്ള വിഷയങ്ങളാണ്.  ഒരിക്കലെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇത്തരം കഥകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാണ് എന്നതാണ് സത്യം. ഇതിന്റെ ഭാഗമാകാം മരിച്ചു പോയ ആളുകളോട് സംസാരിക്കാന്‍ കണ്ടു പിടിച്ച ഓജോ ബോര്‍ഡ്. അപരിചിതന്‍ എന്ന സിനിമയിലൂടെയായിരിക്കും നമ്മളില്‍ പലര്‍ക്കും ഓജോ ബോര്‍ഡിനെ പരിചയം.

പ്രേതം ഉണ്ടോ ഇല്ലയോ എന്ന വാദം പോലെ തന്നെ ഏറെ സംശയവും കൗതുകവും ഉയര്‍ത്തുന്ന ഒന്നാണ് ‘ഓജോ ബോര്‍ഡ്’. ലോകം മുഴുവന്‍ നിരവധി അനുഭവ കഥകള്‍ ഓജോ ബോര്‍ഡിനെപ്പറ്റി പ്രചരിച്ചതോടെ പ്രേതം, ആത്മാവ് എന്നതു പോലെ ഏറെ ദുരൂഹതകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി ഇതും.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

എന്നാല്‍ ഓജോ ബോര്‍ഡ് എന്നു പറയുന്നത് സത്യമാണോ? ശരിക്കും മരിച്ചു പോയവരുമായി നമുക്ക് സംസാരിക്കാന്‍ കഴിയുമോ? ഇതിനൊന്നും ഇതുവരേയും ഉത്തരം കണ്ടെത്തിയിട്ടില്ലെന്നത് വാസ്തവം. വിശ്വസിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓജോ ബോര്‍ഡിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്നതും.

റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ ഓജോ ബോർഡിനെ ആസ്പദമാക്കി ഒരു ചർച്ച നടന്നിരുന്നു. ആർക്കെങ്കിലും വ്യക്തിപരമായി ഓജോ ബോർഡു കളിച്ച് എന്തെങ്കിലും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു കീഴെ കമന്റുകൾ കൊണ്ടു നിറയുകയായിരുന്നു. അതിലൊരാൾ എന്നും പങ്കുവയ്ക്കുവാൻ ആഗ്രഹിച്ച എന്നാല്‍ അതുവരെയും തുറന്നു പറഞ്ഞിട്ടില്ലാത്ത ആ കഥയെക്കുറിച്ചാണു സംസാരിച്ചത്. അയാളുടെ ജീവിതത്തിൽ ഓജോ ബോർഡ് പ്രവചിച്ചത് സ്വന്തം അച്ഛന്റെ മരണം തന്നെയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഓജോ ബോർഡ് കളിക്കവേ അവരിൽ ഒരാളുടെ അച്ഛൻ അ‌ടുത്ത കാലത്തു മരിക്കുമെന്ന് ഓജോ ബോർഡിൽ തെളിഞ്ഞു. പക്ഷേ ആദ്യം അത്ര ഗൗരവം കാണിച്ചില്ലെങ്കിലും ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കാറപകടത്തിൽ അച്ഛൻ മരിച്ച വാർത്തയാണ് അറിഞ്ഞതത്രേ.

പാരാസൈക്കോളജിയിൽ ‍ഡോക്ടറേറ്റുള്ള ‍എം.പദ്മനാഭൻ പറയുന്നത് ഓജോ ബോർഡ് കുട്ടിക്കളിയല്ല എന്നാണ്.  അത് പഠിക്കാതെ ചെയ്യുന്നത് വളരെ ആപത്തുമാണ്. വൈദ്യുതി മനുഷ്യന് ഏറെ ഉപകാരമുള്ള ഒന്നാണ്, പക്ഷേ അതിനെക്കുറിച്ച് അറിയാതെ ചെയ്യുന്നതൊക്കെയും ആപത്തു വിളിച്ചു വരുത്തുകയേയുള്ളൂ എന്നാണ്.

പ്രേതങ്ങള്‍ക്ക് രൂപമില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഓജോ ബോര്‍ഡ് വഴി വിളിച്ചു വരുത്തുന്ന പ്രേതങ്ങള്‍ക്കെല്ലാം തന്നെ ഒരേ രൂപമാണെന്നാണ് ചില ഓജോ ബോര്‍ഡ് വിദഗ്ധരുടെ അഭിപ്രായം .

ഇത്തരത്തില്‍ നിങ്ങളാരെങ്കിലും ഓജോ ബോര്‍ഡ് പരീക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ മുറിയില്‍ നിന്നും പോസിറ്റീവ് ശക്തികളെ ആദ്യം ഒഴിവാക്കണം. ദൈവത്തിന്റെ ചിത്രമോ, കൊന്തയോ കുരിശോ ഒന്നും തന്നെ അവിടെ ഉണ്ടാവാന്‍ പാടില്ല എന്നാണ് തത്വം.

മരിച്ചവരുടെ സാന്നിധ്യം അറിയാന്‍ പല മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ ഓജോ ബോര്‍ഡ് വഴി പ്രേത സാന്നിധ്യം ഉണ്ടെങ്കില്‍ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ശരീരമുണ്ടാകുമ്പോൾ സംസാരത്തിലൂടെയാണ് മറ്റുള്ളവരോട് സംവദിക്കാൻ പറ്റുന്നത്. ശരീരം നഷ്ടമായാലോ? ആ അവസ്ഥയിലാണ് ഓജോ ബോർഡു പോലെയുള്ളവ ഉപയോഗിച്ച് ആശയമവിനിമയത്തിനു കഴിയുന്നത്.

ഓജോ ബാര്‍ഡു വഴി ആത്മാവുമായി സംസാരിക്കാന്‍ ആദ്യം വേണ്ടത് ഓജോ ബോര്‍ഡ് തന്നെയാണ്. ഒരു കഷ്ണം മെഴുകുതിരി, സ്റ്റീല്‍ ഗ്ലാസ്, നാണയം ഇത്രയും അത്യാവശ്യം. ബോര്‍ഡിനു നടുവില്‍ നാണയം വെച്ച് മെഴുകു തിരി കത്തിച്ചു വെയ്ക്കുകയും ചെയ്യുക. ഗ്ലാസ് കൊണ്ടതിനെ മൂടിയ ശേഷം ആത്മാവിനെ വിളിച്ചു തുടങ്ങാം.

ഓജോ ബോര്‍ഡ് വഴി നമ്മള്‍ വിളിച്ചു വരുത്തുന്ന പല ആത്മാക്കളും സംവദിക്കുന്നത് നമ്മള്‍ വെച്ചിരിക്കുന്ന നാണയത്തിന്റെ സഹായത്തോടെയാണ്. നമ്മള്‍ ചോദിയ്ക്കുന്ന പല ചോദ്യത്തിനും ഉത്തരം തരുന്നതും ഇത്തരത്തില്‍ തന്നെയാണ്.അനന്തര ഫലം എന്താണെന്നുള്ളതാണ് പിന്നീടുള്ള ചര്‍ച്ച. ഇത്തരത്തില്‍ വിളിച്ചു വരുത്തിയ ആത്മാവിനെ പിന്നീട് പറഞ്ഞയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരുടേയും അനുഭവ സാക്ഷ്യം.

അറിവില്ലാതെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പേടി സബ്കോൺഷ്യസ് മൈൻഡിനെ ബാധിച്ച് അതു പലവിധ മാനസിക വിഭ്രാന്തിക്കു കാരണമാകാം.

Tags: videoOuija Board
Share6
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies