റാന്നി: കൊല്ലമുളയിലെ സി.പി.എം നേതാവ് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവതി പൊലീസില്‍ പരാതി നല്കി. വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പല തവണ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായും ഫോണില്‍ കൂടി അശ്ലീലതയോടെ സംസാരിച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായും യുവതി പറയുന്നു.
ആദിവാസി കോളനിയില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയാണ് പരാതിക്കാരി. മൂന്ന് കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. സംഭവം യുവതി പുറത്ത് പറഞ്ഞതോടെ സി.പി.എം പ്രവര്‍ത്തകര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പല തവണ യുവതിയെ പീഡിപ്പിക്കുവാന്‍ നേതാവ് ശ്രമം നടത്തിയത്രേ. ഇയാള്‍ നിരന്തരം യുവതിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നെന്ന് പരാതി. ഫോണ്‍ സംഭാഷണം യുവതി തെളിവിനായി നല്‍കിയിട്ടുണ്ട്. വെച്ചൂച്ചിറ പൊലീസ് യുവതിയുടെ മൊഴിയെടുത്ത് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി.
Discussion about this post