ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ മാത്രമല്ല മരണ നിരക്കിലും കേരളം ഒന്നാമതെന്ന് കണക്കുകൾ. രാജ്യത്തെ 77.4 ശതമാനം രോഗികളും കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ 13,984, മഹാരാഷ്‌ട്രയില്‍ 4869, തമിഴ്‌നാട് 1957, ആന്ധ്രാ പ്രദേശ് 1546, കര്‍ണാടക 1285 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ പ്രതിദിന രോഗബാധ.
കേരളത്തില്‍ നിന്ന് മാത്രം 45.78 ശതമാനം രോഗികളാണുള്ളത്. കൊവിഡ് മരണ നിരക്കിലും കേരളമാണ് മുന്നിൽ. 118 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. തൊട്ടു പിന്നിൽ മഹാരാഷ്ട്രയാണ്. 90 പേരാണ് ഇവിടെ മരിച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 38,887 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തര്‍ 3.08 കോടിയായി. രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61.09 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകള്‍ 47.85 കോടിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.












