കത്വ : ജമ്മു കശ്മീരിലെ രഞ്ജിത് സാഗർ തടാകത്തിൽ ഇന്നലെ തകർന്ന ഇന്ത്യൻ ആർമിയുടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാർക്കായുള്ള തിരച്ചിലിൽ തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ തെരച്ചിൽ പുനരാരംഭിച്ചതായി ഇന്ത്യൻ ആർമി അധികൃതർ അറിയിച്ചു
കാണാതായ പൈലറ്റിനെയും കോ-പൈലറ്റിനെയും ഹെലികോപ്റ്ററിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള രണ്ടു പൈലറ്റുമാർക്കുള്ള തിരച്ചിലിലാണ് ഇന്ത്യൻ നേവി.
രവി നദിയിൽ പഞ്ചാബ് ജലസേചന വകുപ്പ് നിർമ്മിച്ച രഞ്ജിത് സാഗർ അണക്കെട്ട് ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും അതിർത്തിയിലാണ്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് പറന്നുയർന്ന ആർമി ഏവിയേഷൻ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ, രഞ്ജിത് സാഗർ അണക്കെട്ടിന് സമീപമുള്ള പതിവ് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
തടാകത്തിൽ പൊങ്ങിക്കിടന്ന ഹെലികോപ്റ്ററിന്റെ ചില ഭാഗം കണ്ടെടുത്തതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) കത്വ ആർസി കോട്വാൾ അറിയിച്ചു.
“ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ ഇന്ന് കത്വായിലെ രഞ്ജിത് സാഗർ അണക്കെട്ടിൽ തകർന്നുവീണു. ചോപ്പറിന്റെ ചില പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ കണ്ടെടുത്തു. പ്രത്യേക സേനയും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനം നടത്തുന്നു. മുങ്ങൽ വിദഗ്ധർ തടാകത്തിലേക്ക് പോയതിനുശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാനാകൂ,” എസ്എസ്പി പറഞ്ഞു.
Discussion about this post