ഡൽഹി: അച്ചടക്കമില്ലാതെ പെരുമാറിയതിന് ആറ് തൃണമൂൽ കോൺഗ്രസ് എം പിമാർക്കെതിരെ നടപടി. ഇവരെ ഇന്നത്തേക്ക് സഭയിൽ നിന്നും പുറത്താക്കിയതായി സഭാനാഥനായ ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു അറിയിച്ചു. സഭയിൽ പ്ലക്കാർഡുകളുമായി പ്രവേശിച്ചതിനും സഭയുടെ അന്തസ്സിന് നിരക്കാതെ പെരുമാറിയതിനുമാണ് നടപടി.
ഡോല സെൻ, നദീമുൾ ഹഖ്, അർപ്പിത ഘോഷ്, മൗസം നൂർ, ശാന്ത ഛേത്രി, അബീർ രഞ്ജൻ ബിശ്വാസ് എന്നിവരെയാണ് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
Discussion about this post