ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 29 മന്ത്രിമാരാണ്.
മൃഗസംരക്ഷണ വകുപ്പ് ലഭിച്ച പ്രഭു ചൗഹാന് ഗോമാതാവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഖനന വകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്.
മുന്‍പ് യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഉപമുഖ്യമന്ത്രിമാര്‍ ആരുമില്ല.
അതേസമയം ജൂലായ് 28നാണ് ബൊമ്മെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അനുഭവ സമ്പത്തുളളവരുടെയും പുതുമുഖങ്ങളുടെയും സാന്നിദ്ധ്യം മന്ത്രിസഭയിലുണ്ടാകുമെന്ന് ബൊമ്മെ അറിയിച്ചിരുന്നു. വിവിധ ജാതി മത വിഭാഗങ്ങളുടെ സമവാക്യങ്ങള്‍ പാലിച്ചാണ് മന്ത്രിസഭയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post