റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ഗോതിയയിലായിരുന്നു സംഭവം.
ബൊലേറോ ജീപ്പ് കുഴിബോംബില്‍ കയറി സ്ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുവരുന്ന ദന്തേവാഡയേയും നാരയണ്പുരിനെയും ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസിനെ ലക്ഷ്യവച്ച് സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുവില്‍ സ്വകാര്യവാഹനം കയറുകയായിരുന്നു.
Discussion about this post