തിരുവനന്തപുരം: കടകളിലും മറ്റും പോകാന്‍ വാക്സീന്‍ രേഖയോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. 500 രൂപയുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് 50 രൂപയുടെ ബാര്‍ സോപ്പ് വാങ്ങാനുള്ള അനുമതി നേടിയിരിക്കുകയാണ് മലയാളി എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
പുതിയ ഉത്തരവ് പ്രകാരം വാക്സീന്‍ രേഖയോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ കടകളില്‍ പോകാമെന്നു പറഞ്ഞാല്‍ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണെന്ന് ശ്രീജിത്ത് പണിക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആര്‍ടിപിസിആര്‍ അത്യാവശ്യം പണച്ചിലവുള്ള ടെസ്റ്റാണ്. ആദ്യ ഡോസ് വാക്സീന്‍ കിട്ടി രണ്ടാഴ്ച്ച കഴിയുന്നതുവരെ ഓരോ മൂന്നു ദിവസത്തിലും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/panickar.sreejith/posts/4326806824006026
Discussion about this post