തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് കോടതി. വിന്‍സണ്‍ എം. പോളിന്റെ കത്ത് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. കേസ് ഡയറി കണ്ട ശേഷം ഡയറക്ടര്‍ അഭിപ്രായം മാത്രമാണു രേഖപ്പെടുത്തിയതെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി. കേസ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതല എസ്പി ആര്. സുഗേശനു തന്നെയാണ്. ഡയറക്ടര്‍ക്കും എസ്പിക്കും തുല്യഅധികാരമെന്ന വാദം കോടതി അംഗീകരിച്ചില്ല. കേസിലെ ശാസ്ത്രീയ തെളിവുകള്‍ മാണിക്കു കോഴ നല്‍കിയെന്ന് ആരോപണമുന്നയിച്ച ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.മാണിയുമായി അവസാനം കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടുമുന്‍പുള്ള ദിവസം രാത്രി ഒന്‍പതുമണിക്കു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയതെന്നായിരുന്നു വിജിലന്‍സ് രേഖപ്പെടുത്തിയ രാജ്കുമാര് ഉണ്ണിയുടെ മൊഴി. എന്നാല്‍ രാജ്കുമാര് ഉണ്ണിയുടെ മൊബൈല്‍ ടവര്‍ ഈ സമയത്ത് രാത്രി എട്ടുമണി മുതല്‍ തന്നെ പഴവങ്ങാടി പ്രദേശത്തുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അമ്പിളി പറയുന്ന മൊഴിയാണ് ശാസ്ത്രീയ തെളിവുകളുമായി സാധൂകരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post