ബംഗളൂരു: കര്‍ണാടകയിലെ കൊടകില് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നല്കി കൊടക് സ്വദേശികള്‍. നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക് അഥവാ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്നതാണ് ആവശ്യം.
രാജ്യത്തിന് വേണ്ടി പോരാടിയ ധീര നേതാക്കളുടെ പേര് നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. ഒരു പ്രത്യേക കുടുംബത്തെയും രാഷ്ട്രീയ പാര്‍ട്ടിയെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് നാഷണല്‍ പാര്ക്കിന് ഈ പേര് നല്‍കിയിരിക്കുന്നത്. അത്തരത്തിലൊരു പ്രീതിപ്പെടുത്തല്‍ ഇനി ആവശ്യമില്ലെന്നും പ്രദേശിവാസികൾ പറയുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, വനമന്ത്രി ഭൂപേന്ദ്ര യാദവിനും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കും നാട്ടുകാര്‍ അപേക്ഷ നല്കി. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് മാറ്റി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടേയോ ജനറല്‍ തിമ്മയ്യയുടേയോ പേര് നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ധീര യോദ്ധാക്കളുടെ പേരുകളാണ് നാഷണല്‍ പാര്ക്കിന് നല്‍കേണ്ടതെന്നും കൊടക് സ്വദേശികള്‍ പറയുന്നു.
Discussion about this post