പാലക്കാട്: ഭൂമിതര്‍ക്കത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ പോലീസ് അതിക്രമം. ഭൂമിതര്‍ക്കത്തില്‍ ചൊറിയമൂപ്പന്‍ ബന്ധുവിനെ മര്‍ദിച്ചെന്ന കേസിലാണ് ഊരുമൂപ്പനേയും മകനെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഷോളയൂര്‍ വട്ടലക്കി ഊരിലായിരുന്നു സംഭവം.
ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഊരിലെത്തിയ പോലീസ് ചൊറിയമൂപ്പനേയും മകന് മുരുകനെയും മര്‍ദിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുക്കാനാണ് പോലീസ് എത്തിയത്. ഇവരെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചുമാറ്റി. പിന്നീട് ബലം പ്രയോഗിച്ച് ചൊറിയമൂപ്പനേയും മുരുകനെയും ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.
കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ ദളിത്-ആദിവാസി സംഘടനകള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്.
Discussion about this post