കാലഹൻഡി: ഒഡിഷയിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം സി ആർ പി എഫ് തകർത്തു. കാലഹൻഡി ജില്ലയിലെ ഒളിത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
വനമേഖലയിൽ പരിശോധന നടത്തുകയായിരുന്ന സംഘത്തിലെ നായയാണ് സംശയാസ്പദമായ ഗന്ധം തിരിച്ചറിഞ്ഞ് സൂചന നൽകിയത്. ഭാവി ഉപയോഗത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
Discussion about this post