മോട്ടോർ വാഹന നിയമ ലംഘനത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെയും പേരിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ആരാധകന് തകർപ്പൻ മറുപടിയുമായി സുരേഷ് ഗോപി എം പി. സംഭവം വിശദീകരിക്കാൻ ശ്രമിച്ചയാളോട് മുഖ്യമന്ത്രിയെ വിളിക്കാനാണ് സുരേഷ് ഗോപി മറുപടി നൽകിയത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ളവ മുഖ്യമന്ത്രിക്ക് കീഴിലാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്ക് കീഴിലാണ് പ്രസ്തുത വകുപ്പ്. സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേയെന്ന ചോദ്യത്തിന് ‘എനിക്ക് ഇതിൽ ഇടപെടാനൊക്കില്ല, ഞാൻ ചാണകമല്ലേ..‘ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം.
അതേസമയം ഇ ബുൾ ജെറ്റ് വിഷയത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം. ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് പിന്തുണയുമായി അക്രമത്തിന് ആഹ്വാനം ചെയ്തതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ആരാധകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post