മുംബൈ: പഠിക്കാൻ നിർബന്ധിച്ചതിന് പതിനഞ്ചുകാരി അമ്മയെ കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ് കുട്ടിയെ നിർബന്ധിച്ചിരുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അമ്മ എതിർത്തിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ നാൽപ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയാായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്. പഠിക്കണമെന്ന് തുടർച്ചയായി മാതാവ് നിർബന്ധിക്കുന്നതിനെത്തുടർന്ന് കലഹമുണ്ടായിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം.
Discussion about this post