ഡല്‍ഹി: പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ രാജ്യത്തെ റോഡ് അപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷയുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയോടുള്ള സാമൂഹിക ബോധം, സാമൂഹിക അവബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ സൃഷ്ടിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
‘റോഡപകടങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും മൊത്തത്തില്‍ സാമ്പത്തിക ബാധ്യതയാണ്. 2023 ഓടെ രാജ്യത്ത് അപകട മരണങ്ങള് കുറയ്ക്കാനും 2025 ആകുമ്പോഴേക്കും ഇത് അന്‍പത് ശതമാനം കുറയ്ക്കാനും പ്രതിജ്ഞാബദ്ധമാണ്. സാമൂഹിക ബന്ധങ്ങളുടെ വികസനത്തിനായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post