മുംബൈ: പഠനവും ജോലിയുമുപേക്ഷിച്ച് സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച യുവാവ് പരീക്ഷണ പറക്കലിനിടെ ബ്ലേഡ് തകർന്ന് കഴുത്തറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി സ്വദേശി 24കാരനായ ശൈഖ് ഇസ്മായില്‍ ശൈഖ് ഇബ്രാഹിമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലായിരുന്നു ദാരുണ സംഭവം.
ഹെലികോപ്റ്ററിന്റെ പ്രോടോടൈപ് നിര്‍മിച്ച് അത് പറത്താനുള്ള ശ്രമത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്റര്‍ ബ്ലേഡ് തര്‍ന്ന് അത് യുവാവിന്റെ കഴുത്ത് മുറിച്ച് നിലത്തു വീഴുകയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പറത്തിക്കാണിക്കാനാഗ്രഹിച്ച സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലാണ് യുവാവിന്റെ ജീവനെടുത്തത്.
വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന യുവാവ് വെല്‍ഡിംഗ് പൈപ്പുകൾ ഉപയോഗിച്ചാണ് ഹെലികോപ്റ്ററിന്റെ പ്രോടോടൈപ് നിര്‍മിച്ചത്. യുട്യൂബ് വിഡിയോകളില്‍ നിന്നാണ് ഹെലികോപ്റ്ററിന്റെ ഡിസൈനും മറ്റു വിവരങ്ങളും യുവാവ് ശേഖരിച്ചത്. ആവശ്യമായ എല്ലാ ഉപകരണങ്ങളും ശേഖരിക്കാന്‍ രണ്ടു വര്‍ഷമെടുത്തിരുന്നു.
മാരുതി 800ന്റെ എന്‍ജിനായിരുന്നു ഹെലികോപ്റ്ററിനായി ഉപയോഗിച്ചിരുന്നത്. വര്‍ക് ഷോപിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍. സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്റെ വിഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാർട്ട് ചെയ്തു. തുടർന്ന് ഹെലികോപ്റ്റിന്റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി.എന്നാൽ പിൻഭാഗത്തുള്ള റോടര്‍ ബ്ലേഡ് തകരുകയും ഇത് പ്രധാന ബ്ലേഡുകളില്‍ ചെന്നുതട്ടുകയും ചെയ്യുകയായിരുന്നു.
പ്രധാന ബ്ലേഡുകള്‍ തകര്‍ന്ന് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇസ്മായിലിന്റെ കഴുത്ത് മുറിച്ച് നിലത്തു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
https://twitter.com/MahiraSayed0/status/1425694757603274753?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1425694757603274753%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkvartha-epaper-kvartha%2Faasvapnamavandejeevaneduthumanasilaerekkalamayikondunadannasvapnasakshathkarathinnimishangalbakkisvathanthryadhinathilparathikkanikkanagrahichasvanthamayinirmichahelikoptarindepareekshanapparakkalinideyuvavindekazhuthumurichbledvidiyo-newsid-n306880356
Discussion about this post