ബംഗളൂരു: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്കാണ് കര്‍ണ്ണാടക പോലീസ് പരിഗണന നല്‍കുന്നത്. എല്ലാ അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2 ശതമാനം സംവരണം ഇനി സംസ്ഥാന പോലീസ് സര്‍വ്വീസില്‍ ഉണ്ടാകും. കര്‍ണ്ണാടക റിസര്‍വ്വ് പോലീസ് ഉപ മേധാവി അലോക് കുമാറാണ് തീരുമാനം പുറത്തുവിട്ടത്.
നിലവില്‍ സുരക്ഷാ സേനാവിഭാഗങ്ങളെല്ലാം കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങളില്‍ പോലീസിന്റെ ടീമുകളും സജീവമായി രംഗത്തുണ്ട്.
ജോലിക്കൊപ്പം കായിക മേഖലയില്‍ മത്സരിക്കാനും പരിശീലനത്തിനുമുള്ള അവസരങ്ങളും നല്‍കുന്നുണ്ടെന്നും അലോക് കുമാര്‍ പറഞ്ഞു. ‘ഇത്തവണ ഒളിമ്പിക്സിലെ ഇന്ത്യയുടെ സര്‍വ്വകാല മെഡല്‍ നേട്ടം കായികരംഗത്തിന് പുത്തന്‍ ഉണര്‍വ്വാണ് നല്‍കിയിട്ടുള്ളത്. ഈ മാറ്റം യുവതിയുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് ഉണ്ടായിരിക്കുന്നത്. ഇത് കണക്കാക്കി കര്‍ണ്ണാടകയിലെ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ജോലിയില്‍ 2 ശതമാനം സംവരണം നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്’- അലോക് കുമാര്‍ പറഞ്ഞു.
Discussion about this post