കബൂൾ: കബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ എയർപോർട്ടിലേക്ക് ഇരച്ചു കയറിയതോടെയാണ് വെടിവെപ്പുണ്ടായത്. നേരത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അമേരിക്കൻ സേന ആകാശത്തേക്ക് വെടിവെച്ചിരുന്നു.
The sheer helplessness at Kabul airport. It’s heartbreaking! #KabulHasFallen pic.twitter.com/brA3WRdPp8
— Ahmer Khan (@ahmermkhan) August 16, 2021
വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ വിമാനത്താവളത്തിൽ തിക്കി തിരക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
https://twitter.com/JawadSukhanyar/status/1427087901511278592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427087901511278592%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchaos-at-kabul-airport-as-people-try-to-flee-country-after-taliban-takeover-1.5917847
ചില വിമാനങ്ങളിൽ പരിധിയില്‍കവിഞ്ഞ് ആളുകള്‍ കയറിയതിനാല്‍ പറന്നുയരാന്‍ സാധിച്ചില്ലെന്നും ചില ആളുകളെ വിമാനങ്ങളില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://twitter.com/saadmohseni/status/1427000691407654914?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427000691407654914%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchaos-at-kabul-airport-as-people-try-to-flee-country-after-taliban-takeover-1.5917847
Awful, chaotic scenes at Hamid Karzai International Airport. People scrambling and no where to go. Woman says "look at the state of the people of Afghanistan" #Kabul pic.twitter.com/5Ohe1c81uB
— Yalda Hakim (@SkyYaldaHakim) August 15, 2021
Discussion about this post