ന്യൂഡൽഹി: എല്ലാ ദിവസവും നൂറുകണക്കിന് സന്ദേശങ്ങളാണ് ഫോണിൽ വരുന്നത്. ഓരോ ഫോൺകോൾ വരുമ്പോഴും കാലിനടിയിൽ നിന്ന് ഭൂമി പിളരുന്നപോലെയാണ് തോന്നുന്നത്. ഈ വാക്കുകൾ അഫ്ഗാനിലെ എംപി മൊഹ്തർമയുടേതാണ്.
തൻറെ സഹോദരനാണ് അവസാനമായി തന്നെ ഫോൺ ചെയ്തത്. അവർ കാബൂളിലും എത്തി, നമ്മുടെ അടുത്തെത്തി എന്നതായിരുന്നു ആ ഫോൺ സന്ദേശം. ഉമ്മയുടെ വിദഗ്ദ്ധ ചികിത്സായ്ക്കായാണ് മൊഹ്തർമ ഇന്ത്യയിലെത്തിയത്.
ഹോട്ടൽ റിസപ്ഷനിൽ ചെക്ക് ഔട്ട് ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ മൊഹ്തർമ പൊട്ടിക്കരഞ്ഞു. രക്തം കട്ടപിടിക്കുന്ന അസുഖമായിരുന്നു അമ്മയ്ക്ക്. ഇതിനായി അമ്മയെ ചികിത്സിക്കാനായാണ് രണ്ടാഴ്ച മുമ്പ് അവർ ഇന്ത്യയിലെത്തിയത്. ഇങ്ങനെയൊരു ദിവസം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് പേടിസ്വപ്നങ്ങളിൽ പോലും സങ്കൽപ്പിച്ചിരുന്നില്ലെന്നും മൊഹ്താർ പറഞ്ഞു. കാബൂൾ തകർന്നു, സർക്കാർ പോയി, പ്രസിഡന്റ് രാജ്യം വിട്ടു.
ഒരു മാസം പ്രായമുള്ള ഒരു മകളും, പത്തൊമ്പത് വയസ്സുള്ള ഒരു മകനുമുണ്ട് മൊഹ്താറിന്. അവരെയോർത്തിട്ട് എനിക്ക് കണ്ണീര് അടക്കാനാകുന്നില്ലെന്നും മൊഹ്താർ വിതുമ്പി. ഓരോ നിമിഷവും വളരെ പ്രയാസത്തോടെയാണ് കടന്നുപോകുന്നത്. 39-കാരിയായ മൊഹ്താർ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഇപ്പോൾ ലജ്പത് നഗറിൽ മറ്റ് അഫ്ഗാൻ എംപിമാർക്കൊപ്പം താമസിക്കുകയാണ്. ‘എനിക്ക് എത്ര ദിവസം ഇവിടെ താമസിക്കേണ്ടിവരുമെന്ന് എനിക്കറിയില്ല. എന്റെ കുടുംബം അപകടത്തിലാണ്. അവിടത്തെ ഉദ്യോഗസ്ഥരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു, പക്ഷേ അത്തരമൊരു കാര്യം സംഭവിക്കുമെന്ന് അവർ എന്നോട് പറഞ്ഞില്ല. ഡൽഹിയിലെ ലജ്പത് നഗറിലെ ഒരു ഹോട്ടലിൽ നിന്ന് ചെക്ക് ഒൌട്ട് ചെയ്ത ശേഷം അവർ പറഞ്ഞു.
ഇന്ത്യാ ഗവൺമെൻറുവഴി ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെടാൻ ഞാൻ ശ്രമിക്കുന്നുണ്ട്. മറ്റ് (അഫ്ഗാൻ) എംപിമാരും എത്തിയിട്ടുണ്ട്. അമ്മയോടും അനുജത്തിയോടും ഒപ്പമാണ് ഇവിടെ താമസിക്കുന്നത്. അവർ രണ്ടുപേരും കൂടെയുണ്ടെന്നതാണ് ഏക ആശ്വാസം. തന്റെ ബാങ്ക് അക്കൗണ്ടുകൾ പോലും പ്രവർത്തിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നും മൊഹ്താർ വ്യക്തമാക്കി.
ആളുകൾ എന്നെ നിർത്താതെ വിളിക്കുന്നുണ്ട്. ചിലർ എന്റെ അനുയായികളാണ്. സഹപ്രവർത്തകരും ഉണ്ട്. തിരികെ വരരുതെന്നാണ് പലരും ഉപദേശിക്കുന്നത്. ചിലർ എന്നോട് സഹായം ചോദിക്കുന്നു. രാജ്യത്ത് നിരവധി ജീവൻ അപകടത്തിലാണെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ തന്റെ സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
29-കാരിയായ തൻറെ സഹോദരി ഗൈനക്കോളജിസ്റ്റാണ്.താലിബാൻ ഡോക്ടർമാരോട് പിന്മാറാനും ശമ്പളമില്ലാതെ ജോലി ചെയ്യാനും ആവശ്യപ്പെടുന്ന ഒരു വീഡിയോ പല ഗ്രൂപ്പുകളിലും വൈറലാകുന്നതായും മൊഹ്താർ ആശങ്ക പങ്കുവെച്ചു.ഞങ്ങളുടെ കുടുംബങ്ങൾ അവിടെയുണ്ട്, അവരുടെ ജീവൻ അപകടത്തിലാണ്. “അടുത്തതായി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലെന്നും മൊഹ്താർ കരഞ്ഞു പറയുന്നു.
Discussion about this post