ദുബായ്: താലിബാൻ ഭീകരരുടെ മുന്നേറ്റ സമയത്ത് അഫ്ഗാനിസ്ഥാൻ വിട്ട് പോയതിൽ വിശദീകരണവുമായി പ്രസിഡന്റ് അഷറഫ് ഗനി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അദ്ദേഹം ആവർത്തിച്ചു.
അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാൻ താൻ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും അവസാനം വരെയും ഭീകരതയ്ക്കെതിരെ പോരാടുമെന്നും അഫ്ഗാനിസ്ഥാന്റെ പരമാധികാരം സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ സ്ഥിരമായി തങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനിൽ തുടർന്നിരുന്നെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ പണം മോഷ്ടിച്ചുവെന്ന താജിക്കിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയുടെ ആരോപണത്തിനും അഷറഫ് ഗനി മറുപടി നൽകി. പണം മോഷ്ടിച്ചുവെന്ന ആരോപണം തെറ്റാണെന്നും കൈയ്യിലെടുത്തത് വസ്ത്രങ്ങളും ചെരിപ്പും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ജനതയെ വിറ്റുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിന് കാലം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/watch/?v=1048125546018073












