ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.
തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ആറാം തമ്പുരാൻ, കമ്മീഷണർ, ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മോഹൻലാലിന്റെ നായികയായി എത്തിയ ആട്ടക്കലാശം ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം.
സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Discussion about this post