പുണെ: വാഹന പാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിട്ടതിന് ട്രാഫിക് പൊലീസിന്റെ വിചിത്ര നടപടി. ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ അടക്കം ക്രെയിന്‍ ഉപയോഗിച്ച് പൊക്കി നീക്കുകയാണ് ചെയ്തത്. ചിത്രങ്ങള്‍ റോഡിലുണ്ടായിരുന്നവര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.
പുണെയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്ത് അനധികൃത പാര്‍ക്കിങ് മൂലം രൂക്ഷ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇതോടെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെയാണ് നോ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് കണ്ടെത്തിയത്. ട്രാഫിക് പൊലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് ബൈക്ക് നീക്കാന്‍ തുടങ്ങിയതോടെ ഉടമ എത്തി ബൈക്കിന് മുകളില്‍ ഇരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇറങ്ങാന്‍ പറഞ്ഞിട്ടും യുവാവ് ചെവികൊണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവില്‍നിന്ന് പിന്നീട് പിഴയും ഈടാക്കിയിട്ടുണ്ട്.
Discussion about this post