തദ്ദേശ വോട്ടെടുപ്പില്‍ വ്യാപക അക്രമം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ വ്യാപക അക്രമം. വോട്ടെടുപ്പിനിടെ ഉണ്ടായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദില്‍ ഹരിഹര്‍പര പഞ്ചായത്തിലാണ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്.
ബിധാന്‍നഗര്‍ കോര്‍പ്പറേഷനില്‍ ചില വാര്‍ഡുകളില്‍ വ്യാപകമായി ബൂത്ത് പിടിത്തമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബൂത്ത് പിടിത്തം നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അസന്‍സോള്‍ കോര്‍പ്പറേഷനിലെ ജാമുരിയയില്‍ വോട്ടര്‍മാരെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ബോംബെറിയാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഇവിടെ ബൂത്ത് പിടിച്ചെടുത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ വോട്ട് ചെയ്യേണ്ടെന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഭീഷണി മുഴക്കുകയും ചെയ്തതായാണ് ആരോപണം.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ശക്തിപരീക്ഷണമാണ് ബംഗാളില്‍ നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ഇടതുമുന്നണിയ്ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാണ് വിജയസാദ്ധ്യത കല്‍പ്പിയ്ക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. സിലിഗുരി തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയ ഇടതുപാര്‍ട്ടികളും തിരിച്ചുവരവിനൊരുങ്ങുകയാണ്.
Discussion about this post