Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കമ്പംമെട്ടിൽ അതിർത്തി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിൽ ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ; കുറവൻ– കുറത്തി ശിൽപവും പോയി!

by Brave India Desk
Aug 22, 2021, 03:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നെടുങ്കണ്ടം: ജില്ലയുടെ അതിർത്തിയായ കമ്പംമെട്ടിൽ അതിർത്തി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിൽ ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ. രാമക്കൽമെട്ടിലെ കുറവൻ കുറത്തി ശിൽപം അടക്കം മേഖലയിലെ റിസോർട്ടുകൾ അടക്കം തമിഴ്നാട്ടിൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുമളി, ചക്കുപള്ളം, ചെല്ലാർകോവിൽ, അച്ചക്കട, തങ്കച്ചൻകട, പാറത്തോട്, പൂപ്പാറ, പാപ്പാത്തിചോല, മതികെട്ടാൻചോല, കൂട്ടാർ, ചോറ്റുപാറ, കോമ്പയാർ, ഉടുമ്പൻചോല,ദേവികുളം, സൂര്യനെല്ലി, ബിയൽറാം, ടോപ്സ്‌റ്റേഷൻ, വട്ടവട, കോവിലൂർ തുടങ്ങിയ സ്ഥലങ്ങൾ തമിഴ്‌നാട്ടിൽ ഉൾപ്പെടുത്തിയാണ് ജില്ലയുമായുള്ള അതിര് പങ്കിടുന്ന രേഖ ഗൂഗിൾ മാപ്പിൽ നിർണയിച്ചിരിക്കുന്നത്.

ജില്ലയിലെ അതിർത്തിയുടെ ഏറിയ ഭാഗവും തമിഴ്‌നാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ ദുരൂഹതയുണ്ട്. അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലമായ കമ്പംമെട്ട് ചെക്ക്പോസ്റ്റ് ഗൂഗിൾ മാപ്പിൽ കാണാനില്ല. കമ്പംമെട്ട് സിറ്റിയും അവിടുത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഹോട്ടലിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ, നികുതി വകുപ്പ്, വനംവകുപ്പ്, എക്‌ൈസസ്, തുടങ്ങിയ ഓഫിസുകൾ രേഖപ്പെടുത്തിയിട്ടില്ല. രാമക്കൽമേട്, ചോറ്റുപാറ, അണക്കരമെട്ട്, ചതുരംഗപ്പാറ, തേവാരം മലനിരകൾ, മതികെട്ടാൻചോല, കാർഡമം എസ്‌റ്റേറ്റ്, കൊളുക്കുമല, മീശപ്പുലിമല, തുടങ്ങിയ ഭാഗങ്ങളും മാപ്പിൽ തമിഴ്‌നാട്ടിലാണ്. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന പത്തിലധികം പഞ്ചായത്തുകൾ തമിഴ്‌നാടിനവകാശപ്പട്ടതായി കാണുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

നെടുങ്കണ്ടം, കരുണാപുരം, വണ്ടൻമേട്, ചക്കുപള്ളം, ഉടുമ്പൻചോല, ശാന്തൻപാറ, ചിന്നക്കനാൽ, ദേവികുളം, വട്ടവട, കാന്തല്ലൂർ, സൂര്യനെല്ലി, മറയൂർ തുടങ്ങിയ പഞ്ചായത്തുകളുടെ മധ്യഭാഗം വച്ചാണ് തമിഴ്‌നാട് അതിർത്തി നിർണയിച്ച് ഗൂഗിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാമക്കൽമെട്ട് തമിഴ്നാട്ടിലായാണ് രേഖപ്പെടുത്തിയത്. ഇവിടുത്തെ റിസോർട്ടുകളും ഹോം സ്റ്റേകളും അനുബന്ധ സ്ഥാപനങ്ങളും തമിഴ്നാട്ടിൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് രാമക്കൽമെട്ട് റിസോർട്ട് ആൻഡ് ഹോം സ്റ്റേ ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.

 

Tags: Google MapKerala Tamilnadu Border
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies