ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ കൂടി മടക്കിയെത്തിച്ച് കേന്ദ്രസർക്കാർ. രക്ഷാദൗത്യം തുടരുകയാണ്. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയിലെത്തിയ 146 പേര് കൂടിയാണ് ഇന്ന് തിരിച്ചെത്തുന്നത്. മലയാളി കന്യാസ്ത്രീ ഉള്‍പ്പടെ ഇനി അഫ്ഗാനിലുള്ളവര്‍ ഇന്ന് മടങ്ങിയേക്കും.
അതേസമയം അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്കി. അതിന് മുമ്പ് ഇന്ത്യന്‍ പൗരന്മാരെയും സഹായം തേടുന്ന അഫ്ഗാന് പൗരന്മാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് സഹായം നല്കാന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു.
ഇന്നലെ വ്യോമസേന വിമാനത്തില്‍ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരില്‍ ചിലര്‍ ഇനി അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post