കബൂൾ: ഭീകരർക്ക് സ്ത്രീകളെ ബഹുമാനിക്കാൻ പരിശീലനം ലഭിച്ചിട്ടില്ലെന്ന് താലിബാൻ. അതു കൊണ്ട് സ്ത്രീകൾ തത്കാലം വീടുവിട്ട് പുറത്തിറങ്ങരുതെന്നും താലിബാൻ ആജ്ഞാപിച്ചു. താലിബാൻ വക്താവ് സബിയുള്ള മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്.
ഈ ഉത്തരവ് ജോലിക്ക് പോകുന്ന വനിതകളും പാലിക്കണമെന്നും മുജാഹിദ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം മുമ്പത്തേത് പോലെ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് പുതിയ ഉത്തരവ്.
അതേസമയം 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍കുട്ടികളെ തേടി താലിബാന്‍ വീടുകളില്‍ പരിശോധന തുടങ്ങിയെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. പതിനഞ്ചു വയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകള്‍ തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാന്‍.












