Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കാബൂള്‍ വിമാനത്താവളത്തിന് ഐ എസ് ആക്രമണ ഭീഷണി ; വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

by Brave India Desk
Aug 26, 2021, 01:00 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി. എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി.

ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു. ഇതിന്റെ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. എല്ലാ സമയത്തും, പ്രത്യേകിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും മുന്നറിപ്പില്‍ പറയുന്നു.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. ഓഗസ്റ്റ് 31ന് മുൻപ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തില്‍നിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനില്‍നില്‍ക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിലും നടന്നും ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് . വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിനു പുറത്തു കാത്തുകിടക്കുന്നവരെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

 

 

Tags: kabul bomb blast airportisis terrorristKabul International AirportIS Threats In Kabul Airport
Share1
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies