കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ ഈശോ’ എന്ന പേരിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍. ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഫിലിം ചേംബര്‍ ഈ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ‘ഈശോ’ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല.
Discussion about this post