ലഖ്നൗ: ഉത്തർ പ്രദേശിലെ മിയാൻഗഞ്ചും പേര് മാറ്റുന്നു. സ്ഥലനാമം മായാഗഞ്ച് ആക്കണമെന്ന ആവശ്യവുമായി ഉന്നാവിലെ ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിനെ സമീപിച്ചു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി കളക്ടർക്ക് സമർപ്പിച്ചു. നേരത്തെ മിർസാപുരിന്റെ പേര് മാറ്റി വിന്ധ്യാചൽ നഗർ എന്നാക്കണമെന്ന് സ്ഥലവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അലിഗഢിനെ ഹരിഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി നിർദേശം യോഗി സർക്കാരിന് സമർപ്പിച്ചിരുന്നു. നിർദേശങ്ങളിന്മേൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.
Discussion about this post