ശ്രീനഗർ: ഹന്ദ്വാരയിലെ സി ആർ പി എഫ് ക്യാമ്പിന് നേർക്ക് ഗ്രനേഡാക്രാമണം നടത്തിയ രണ്ട് ലഷ്കർ ഭീകരർ പിടിയിലായി. ജമ്മു കശ്മീർ പൊലീസും പ്രത്യേക ദൗത്യ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്.
ഇഷ്ഫാക്ക് അഹമ്മദ് ദർ എന്ന ഭീകരനാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ട് ഭീകരരെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ ജംഷീദ് ഷാ, ജാവേദ് ഖാൻ എന്നീ ഭീകരരും പിടിയിലായി. ഇവരുടെ പക്കൽ നിന്നും ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടി. ചോദ്യം ചെയ്യലിൽ ഗ്രനേഡ് ആക്രമണത്തിലെ തങ്ങളുടെ പങ്ക് ഇവർ സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 16നായിരുന്നു ഹന്ദ്വാരയിലെ സി ആർ പി എഫ് ക്യാമ്പിന് നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു.
Discussion about this post