ഭഗല്‍പൂര്‍: ഇന്ത്യയില്‍ നില്‍ക്കുന്നതിലും കൂടുതല്‍ സമയം വിദേശത്താണ് പ്രധാനമന്ത്രി ചിലവഴിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പണമുള്ളവരെ മാത്രം ആശ്ലേഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം. പാവപ്പെട്ട ജനങ്ങളെ അദ്ദേഹം മറന്നുവെന്നും സോണിയ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിങ്ങിലും റീ പാക്കിങ്ങിലും വിദഗ്ദനാണ്. പ്രധാനമന്ത്രി ബിഹാറിലെ ജനങ്ങളെ വഴിതെറ്റിക്കുക മാത്രമാണ് ചെയ്യുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് രാജ്യത്തിന് പുതിയ ദിശ നല്‍കുമെന്നും
ബിഹാറിലെ കഹാല്ഗഡില് തിരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു.മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതില്‍ പൊടിതട്ടി പേരുമാറ്റി വീണ്ടും നടപ്പാക്കുകയാണ് മോദി ചെയ്യുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
Discussion about this post