തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാന ആരോഗ്യ മേഖലയെ തകിടം മറിക്കുന്നു. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്. ഇതിൽ 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസവും മുപ്പതിനായിരത്തിന് മുകളിൽ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 31265 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് മൂലം 153 പേർ കഴിഞ്ഞ ദിവസം മരണപ്പെട്ടു. 18.67 ആണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആഘോഷങ്ങൾക്ക് വേണ്ടി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് മൂലം കൊവിഡ് വ്യാപനം വൻതോതിൽ വർദ്ധിച്ചു.
Discussion about this post