ഡൽഹി: ബംഗാൾ കലാപത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം കലാപവുമായി ബന്ധപ്പെട്ട് സിബിഐ കേസുകൾ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചു. ബീർഭൂം ജില്ലയിലെ നാൽഹട്ടിയിൽ നടന്ന ഒരു കൊലക്കേസാണ് സിബിഐ ആദ്യം രജിസ്റ്റർ ചെയ്തത്.
ബീർഭൂമിലെ ശാന്തിനികേതൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കൂട്ടബലാത്സംഗ കേസാണ് സിബിഐ തുടർന്ന് രജിസ്റ്റർ ചെയ്തത്. കൊള്ള, ആയുധ സംഭരണം, കൊലപാതകം, വധശ്രമം, മാനഭംഗം, ഭവനഭേദനം, വധശ്രമം, പീഡനം തുടങ്ങിയ കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post