തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്. സംസ്ഥാന പൊലീസില്‍ എവിടെയാണ് ആര്‍എസ്എസിന്റെ ഗ്യാങ്ങെന്ന് ആനി രാജ വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ‘സിപിഎം ഫ്രാക്ഷന്’ ആണ്. ആര്‍എസ്എസ് അനുഭാവികളാണ് പൊലീസില്‍ ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ എന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
അതേസമയം ആനി രാജയുടെ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയറിയിച്ചിരുന്നു. വിമര്ശനങ്ങളറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Discussion about this post