Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകള്‍; തീരുമാനം മദ്യം വാങ്ങാനെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ

by Brave India Desk
Sep 4, 2021, 01:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കെ.എസ്.ആര്‍.സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്‌കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആര്‍.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്. തിരുവനന്തപുരത്തും കോഴിക്കോട്ടും അടക്കം കെ എസ് ആര്‍ ടി സിയുടെ കോപ്ലക്‌സുകള്‍ എടുക്കാന്‍ ആളില്ലാതെ കിടക്കുകയാണ്. ഇത് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തെങ്കിലും രക്ഷയില്ല.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്‌നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി വച്ച നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. കെ എസ് ആര്‍ ടി സിയുടെ ഷോപ്പിങ് കോപ്ലക്‌സുകളില്‍ മുറികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്‌കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും ബിവറേജസിനെ കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാം.

എന്നാല്‍ കുടിയന്മാര്‍ കെ എസ് ആര്‍ ടി സിയില്‍ പൊതു ശല്യമാകുമെന്ന ചര്‍ച്ചയും സജീവമാണ്. എന്നാല്‍ മദ്യപിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മദ്യം വാങ്ങാന്‍ മാത്രമേ പറ്റൂവെന്നും കെ എസ് ആര്‍ ടി സിയും പറയുന്നു.

മദ്യം വാങ്ങുന്നവര്‍ ബസ് സ്റ്റാന്‍ഡുകളില്‍ ഇരുന്ന് പരസ്യ മദ്യപാനം തുടങ്ങിയാല്‍ അത് കുടുംബങ്ങളെ കെ എസ് ആര്‍ ടി സിയില്‍ നിന്ന് അകറ്റും. അതുണ്ടാകാതെ പുതിയ വരുമാന മാര്‍ഗ്ഗം തേടാനാണ് ലക്ഷ്യം. വൈവിധ്യ വല്‍ക്കരണത്തിലൂടെ പരമാവധി ഇതര വരുമാനം ഉണ്ടാക്കുകായണ് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധി കൂടി തിരിച്ചറിഞ്ഞാണ് ഇത്.

തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ കെട്ടിടം ഉള്‍പ്പെടെ നിര്‍മ്മിച്ചു നല്‍കാമെന്ന് ബെവ്‌കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്‌കോ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് നല്‍കുന്നത്.

Tags: BEVCO Outletbevco outlet in KSRTC Stand
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies