ഡല്‍ഹി: കേരള പൊലീസിനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ. കേരളത്തിലായാലും യു.പിയിലായാലും പൊലീസിന് വീഴ്ചയുണ്ടായാല്‍ ചോദ്യമുയരുമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കണം. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും ഡി. രാജ പറഞ്ഞു.
കേരള പൊലീസില്‍ ആര്.എസ്.എസ് ഗാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.
സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. മുന്നണിക്ക് മുമ്പില്‍ ഈ വിഷയം ഉയര്‍ത്തുകയാണെന്നും ആനി രാജ പറഞ്ഞിരുന്നു.
Discussion about this post