മുംബൈ: പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേർ അറസ്റ്റിൽ. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം.
ക്രൂരമായ അതിക്രമത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. മാനസികാഘാതത്തില്‍ നിന്നും കുട്ടി ഇനിയും മോചിതയായിട്ടില്ല. എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കാണാന്‍ പോകുകയാണെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളില്‍ ചിലര്‍ രാത്രി ട്രെയിന്‍ ഇല്ലെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരില്‍ റെയില്‍വേ ജീവനക്കാരെ കൂടാതെ ഓട്ടോ ഡ്രൈവര്‍മാരുമുണ്ട്.
Discussion about this post