കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ കശ്മീര്‍ സ്വദേശികളില്‍ നിന്ന് 19 തോക്കുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ കൊച്ചി പത്തടിപ്പാലത്തുള്ള എ ടി എം ക്യാഷ് ഫില്ലിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന കശ്മീര്‍ സ്വദേശികളില്‍ നിന്നാണ് 19 തോക്കുകള്‍ കഴിഞ്ഞ ദിവസം കളമശ്ശേരി സി ഐ പി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
ലൈസന്‍സില്ലാത്ത തോക്കുകളാണോ എന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തോക്കുകള്‍ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്നാണ് ആംസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തത്.സ്ഥാപനത്തിനെതിരെയും തോക്ക് കൈവശം വെച്ചവര്‍ക്കെതിരെയുമാണ് കേസ്.
Discussion about this post