ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് . ശശികലയുടെ പേരിലുള്ള 11 വസ്തുവകകള്‍ കൂടിയാണ് പിടിച്ചെടുത്തത്. 1991 നും 1996 നും ഇടയില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാങ്ങിയ തമിഴ്‌നാട് പയനൂര്‍ ഗ്രാമത്തിലെ 24 ഏക്കര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ഇതില്‍ പെടും. 1990 കളില്‍ വാങ്ങിക്കുമ്പോള്‍ 20 ലക്ഷം മ്യൂല്യമുണ്ടായിരുന്ന വസ്തുവിന് നിലവിലെ മതിപ്പ് വില 100 കോടി വരും.
ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത, ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ 11 വസ്തുവകകളുടെ പട്ടിക ഉണ്ടാക്കിയിരുന്നു. കര്‍ണാടക പ്രത്യേക കോടതിയുടെ മുന്‍ ജഡ്ജി ജോണ്‍ മൈക്കല്‍ കുന്‍ഹയുടെ വിധി അനുസരിച്ച് ബിനാമി ട്രാന്‍സാക്ഷന്‍ ആക്ടിന് കീഴില്‍ നികുതി വകുപ്പ് ബന്ധിപ്പിച്ചിരുന്നു.
വസ്തുവകകളുടെ പുറത്ത് ലാന്റ് റജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറ്റാച്ച്‌മെന്റ് നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ വസ്തവകകള്‍ വി.കെ. ശശികലയ്ക്ക് തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും ഏതെങ്കിലും തരത്തിലുള്ള കൈമാറ്റം നടത്താനാകില്ല. ഈ വര്‍ഷം ആദ്യമാണ് നാലു വര്‍ഷം ജയിലില്‍ കിടന്ന ശേഷം ശശികല പുറത്തെത്തിയത്. ജയലളിത മരണമടഞ്ഞ 2016 ന് ശേഷം ശശികല എഐഎഡിഎംകെ യുടെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ പുറത്താക്കപ്പെടുകയായിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ – മെയ് മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ഇവര്‍ പറഞ്ഞു. അടുത്തിടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ ശശികല എത്തിയിരുന്നു. നാലു വര്‍ഷത്തിന് ശേഷമാണ് വിമത നേതാവ് പനീര്‍ ശെല്‍വവുമായി ശശികല കൂടിക്കാഴ്ച നടത്തുന്നത്.
Discussion about this post